*കോൺഗ്രസ് , UDF നേതാക്കന്മാർ പിണറായി വിജയൻ്റെ കെണിയിൽ വീഴരുത്* .
എൻ്റെ പാർട്ടിയിലെയും മുന്നണിയിലെയും നേതാക്കന്മാർക്കും പ്രവർത്തകർക്കും ഒരു പക്ഷെ ചില മാധ്യമ സുഹൃത്തുക്കൾക്കും ഇഷ്ടപ്പെടാൻ സാധ്യതയില്ലാത്ത ചില കാര്യങ്ങൾ പറയുവാനാണ് ഞാൻ ശ്രമിക്കുന്നത് .
ഇപ്പോൾ നിയമസഭയ്ക്കകത്തും പുറത്തും കത്തികയറിക്കൊണ്ടിരിക്കുന്ന UAPA വിവാദം ഒരു പക്ഷെ നാളെ അല്ലെങ്കിൽ മണിക്കൂറുകൾക്കകം വാദി ഭാഗത്തെയും പ്രതി ഭാഗത്തെയും (പ്രതി പക്ഷത്തേയും ഭരണ പക്ഷത്തേയും ) വെട്ടിലാക്കുമെന്ന സംശയം തോന്നിയത് കൊണ്ടാണ് ഞാൻ ഇത് എഴുതുന്നത് .
മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ "എന്തിനാണ് പ്രതിപക്ഷം മാവോയിസത്തെ മഹത്വവൽക്കരിക്കുന്നത് " എന്ന് ചോദിച്ചതോടൊപ്പം തൻ്റെ പാർട്ടി സഖാക്കളായ രണ്ട് പേർക്കെതിരെ UAPA ചുമത്തിയതിനെ സംബന്ധിച്ച് ഒളിച്ചുകളിക്കുന്ന സമീപനം കൈക്കൊള്ളുകയും പോലീസ് അറസ്റ്റുചെയ്ത രണ്ട് ചെറുപ്പക്കാരുടെ വീടുകൾ സന്ദർശിച്ച CPM ജില്ലാ സെക്രട്ടറി " ഞാൻ രക്ഷകർത്താക്കളുമായി വിശദമായി കാര്യങ്ങൾ സംസാരിച്ചു - നിയമപരമായ ഇടപെടലുകൾ മാത്രമേ ഉണ്ടാവുകയുള്ളു " എന്ന് പറഞ്ഞതും , മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട ചെറുപ്പക്കാരുടെ വീട് പോലീസ് റൈഡ് ചെയ്യുന്ന സമയത് മാവോയിസം സിന്ദാബാദ് എന്ന് ചെറുപ്പക്കാർ വിളിക്കുന്നതായി കേട്ട മുദ്രവാക്യവും ചില പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഉറച്ച നിലപാടുകളും കൂടി വായിക്കുമ്പോൾ അറസ്ററ് ചെയ്യപ്പെട്ട CPM കാരുടെ മാവോയിസ്ററ് ബന്ധത്തെ കുറിച്ച് എനിക്ക് എൻ്റെ മനസ്സിൽ ചില സംശയങ്ങൾ ഉദിക്കുകയാണ് .
എന്നെ പോലെ പലരുടെയും മനസ്സിൽ ആ സംശയങ്ങൾ തോന്നിയേക്കാം സത്യം പുറത്തു കൊണ്ടുവരേണ്ടത് സത്യസ്‌ഥമായഅനേഷണത്തിൽ കൂടിയാകണം. ചില മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന സാഹചര്യങ്ങളെക്കുറിച്ച് സമഗ്ര അനേഷണവും അനിവാര്യമാണ്. അവർ പോലീസിൻ്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടതാണോ , അതോ കസ്റ്റഡിയിൽ കൊല്ലപ്പെട്ടതെന്നോ . എന്ന് തെളിയിക്കുവാനുള്ള ബാധ്യത കമ്യുണിസ്ററ് സർക്കാരിനുണ്ട് . അത് CPM എന്നോ CPI എന്നോ വേറിട്ട് ചിന്തിച്ചിട്ട് കാര്യമില്ല . ഇതിൻ്റെ സത്യമറിയുവാനുള്ള അവകാശം പൊതു ജനങ്ങൾക്കുണ്ട് .
അതുകൊണ്ടു പ്രതിപക്ഷ നേതാവടക്കമുള്ള നേതാക്കന്മാരോട് എനിക്ക് അഭ്യർത്ഥിക്കാനുള്ളത് "മാനിനോടൊപ്പം ഒടുക്കയും വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ കെണിയിൽ ഞമ്മള് വീണു പോകരുത്.
പോലീസ് പറയുന്നത് പോലെ ഈ രണ്ട് ചെറുപ്പക്കാരും നഗര മാവോയിസ്റ്റുകളാണെന്നു തെളിയിക്കപെട്ടാൽ അതിൻ്റെ പിതൃത്വം കോൺഗ്രസ്സും UDF ഉം ഏറ്റെടുക്കേണ്ട കാര്യമില്ലല്ലോ . നമ്മുടെ മുൻപിൽ രണ്ട് പിഞ്ചു ബാലികമാരുടെ ദാരുണമായ അന്ധ്യം ഒരു ചോദ്യചിഹ്നം പോലെ നിൽക്കുമ്പോൾ മാവോയിസ്ററ് വേട്ട കൊണ്ട് അതിനെ മറക്കാൻ ശ്രമിക്കുന്ന അധികാരികളുടെ മുഖംമൂടി നമുക്ക് വലിച്ചു കീറാം. CPM ൻ്റെ കാപട്യം പുറത്തുകൊണ്ടു വരാം .

Comments
Post a Comment