*തൊഴിലാളികളെയും കുടുംബങ്ങളെയും സംരക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പദ്ധതികൾ നടപ്പിലാക്കണം* - അഡ്വ റ്റി ശരത് ചന്ദ്ര പ്രസാദ് Ex.MLA, കെപിസിസി വൈസ് പ്രസിഡന്റ്
*മത്സ്യത്തോഴിലാളി മേഖല എരിതിയിൽ നിന്നും വറുതിയിലേക്ക്...*
*കാർഷിക മേഖലയിലെ കുടുംബങ്ങൾ പട്ടിണിയിലേക്ക്...*
*പരമ്പരാഗത വ്യവസായ മേഖലയിലെ തൊഴിലാളികളുടെ ദൈനംദിന ജീവിതം ദുഃസ്സഹമാകുന്നു...*
*അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് അത്താണിയില്ലാതെ ദുരിതത്തിലേക്ക്...*
*ഓട്ടോറിക്ഷാ തൊഴിലാളികളുടെ ജീവിതം സമ്പൂർണ്ണ ലോക്‌ഡൗണിലും പട്ടിണിയിലും...*
ഇവരെ കരകയറ്റുവാൻ കേന്ദ്ര സംസ്ഥാന ഗവണ്മെന്റ് അടിയന്തിര പദ്ധതികൾ നടപ്പിലാക്കാൻ തയ്യാറാകണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ റ്റി ശരത്ചന്ദ്ര പ്രസാദ് Ex.MLA ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് കേരളത്തിലെ വില്ലേജ് ഓഫീസുകൾക്ക് മുൻപിലും സർക്കാർ ഓഫീസുകൾക്ക് മുൻപിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കെ.പി.സി.സി) നടത്തിയ കുത്തിയിരുപ്പു സമരം വിവിധ കേന്ദ്രങ്ങളിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മേഖലയിലെ കുടുംബങ്ങളെ രക്ഷിക്കാൻ പദ്ധതികൾ നടപ്പിലാക്കിയില്ലായെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് കോൺഗ്രസ്സും യു ഡി ഫും നേതൃത്വം നൽകുമെന്ന് ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.
തിരുവനന്തപുരത്തു പാളയം മണ്ഡലത്തിന്റെ കുത്തിയിരുപ്പ് സമരം പബ്ലിക് ഓഫീസിന്റെ മുൻപിലും , പെരുന്താന്നി മണ്ഡലത്തിന്റെ സമരം പേട്ട വില്ലജ് ഓഫീസിന്റെ മുൻപിലും നാലാഞ്ചിറ മണ്ഡലത്തിന്റെ സമരം നാലാഞ്ചിറ കൃഷി ഭവന്റെ മുൻപിലും ഉദ്‌ഘാടനം ചെയ്തു.
Comments
Post a Comment