Skip to main content

Posts

Showing posts from June, 2020

മുഖ്യമന്ത്രി പിണറായി വിജയന്റെ ഒന്നാം നമ്പർ ശത്രു മുല്ലപ്പള്ളി രാമചന്ദ്രനാണ്.......കൊറോണയല്ല

മുഖ്യമന്ത്രി പിണറായി വിജയന്റെ ഒന്നാം നമ്പർ  ശത്രു  മുല്ലപ്പള്ളി രാമചന്ദ്രനാണ്.......കൊറോണയല്ല. അഡ്വ റ്റി ശരത്ചന്ദ്ര പ്രസാദ് Ex.MLA സായാഹ്ന  പത്രസമ്മേളനങ്ങൾ  വിളിച്ചറിയിക്കുന്നത്  അതാണ്. സി.പി.എം  സൈബർ  ഗുണ്ടകൾ നിത്യേന വിളിച്ചു പറയുന്നതും  അതാണ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് എത്ര ശരിയാണ്. മുഖ്യമന്ത്രി വെറും  സൈബർ  ഗുണ്ടയായി  അധ:പതിക്കുന്നു. കൊറോണയെക്കാളും കടുത്ത  വൈറസ്സാണ്,  വെറും കണ്ണൂർ  ലോക്കൽ സഖാവായി  അധംപതിച്ച   മുഖ്യമന്ത്രിയുടെ വാക്കുകളിൽ കൂടി പുറത്തുവരുന്നത്. കായംകുളം എം.എൽ.എ പ്രതിഭ പറഞ്ഞതും വൈറസ്സുകളേക്കാൾ കടുത്ത മനുഷ്യവൈറസ്സുകൾ  സമൂഹത്തിലും  ഉണ്ടെന്നാണ്. സി.പി.എം. സഖാക്കളെക്കുറിച്ചാണ്  അവർ പറഞ്ഞത്. അതേ എം.എൽ.എ മാധ്യമങ്ങളെക്കുറിച്ചും മോശമായി പറഞ്ഞു,  പക്ഷെ സി.പി.എം ആർക്കെതിരെയും   ഒരു നടപടിയും എടുത്തില്ല. വിദ്യാർത്ഥി   യുവജനകാലം  മുതൽ  ഇതുവരെയും  കമ്മ്യുണിസ്റ്റ്കാരന്റെ കണ്ണിലെ കരടായ മാന്യനായ കെ.പി.സി.സി പ്രസിഡ...

കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ റ്റി ശരത് ചന്ദ്ര പ്രസാദ് ExMLA കോൺഗ്രസ് സേവാദൾന്റെ ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായി നടത്തിയ പ്രോഗ്രാം ലോക പരിസ്ഥിതി ദിന പരിപാടി.

സി.പി.എമ്മിന്റെ പരിസ്ഥിതി സ്‌നേഹം കബളിപ്പിക്കല്‍:മുല്ലപ്പള്ളി സി.പി.എമ്മിന്റെ പരിസ്ഥിതി സ്‌നേഹം ജനങ്ങളെ കബളിപ്പിക്കാനാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സേവാദള്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കരുതല്‍ വൃഷതൈ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഇന്ദിരാഭവനില്‍ നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം. പരിസ്ഥിതിയെ തകര്‍ത്ത പാര്‍ട്ടിയാണ് സി.പി.എം. വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു ബന്ധവുമില്ല. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സ്വന്തം നാടും മുഖ്യമന്ത്രിയുടെ തട്ടകവുമായ തലശ്ശേരിയിലെ  കണ്ടല്‍ക്കാടുകള്‍ വെട്ടിനിരത്തിയും തണ്ണീത്തടങ്ങള്‍ നികത്തിയും കോണ്‍ക്രീറ്റ് കാടുകള്‍ പണിതതിന് മറുപടി പറഞ്ഞശേഷമാണ് പരിസ്ഥിതി സംരക്ഷണവാദവുമായി നേതാക്കള്‍ ഇറങ്ങിത്തിരിക്കേണ്ടതെന്നും മുല്ലപ്പള്ളി പരിഹസിച്ചു. പ്രകൃതിയെ ചൂഷണം ചെയ്ത പറശ്ശിനിക്കടവിലെ അമ്മ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മ്മാണം വ്യവസായ മന്ത്രിയുടെ നേതൃത്വത്തിലാണെങ്കില്‍ പരിസ്ഥിതിലോല പ്രദേശമായ കക്കാടംപൊയിലെ അമ്മ്യൂസ്‌മെന്റ് പാര്‍ക്കി...