Skip to main content

Posts

Showing posts from May, 2020

ഓട്ടോറിക്ഷ തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിൽ നിന്നും കരകയറ്റു - അഡ്വ റ്റി ശരത്ചന്ദ്ര പ്രസാദ് Ex.MLA

*ഓട്ടോറിക്ഷ തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിൽ നിന്നും കരകയറ്റു* - അഡ്വ റ്റി ശരത്ചന്ദ്ര പ്രസാദ് ExMLA കോവിഡ് 19ന്റെ പേരിൽ ഓട്ടോ, ടാക്സി തൊഴിലാളികളെ വഞ്ചിച്ച പിണറായി സർക്കാരിനെതിരെ തമ്പാനൂർ ഓട്ടോ പ്രീപെയ്ഡ് സ്റ്റാൻഡ് INTUC യൂണിയന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധം നടത്തി. പ്രതിഷേധ ധർണ്ണ ഉദ്‌ഘാടനം കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ റ്റി ശരത്ചന്ദ്ര പ്രസാദ് Ex.MLA നിർവഹിച്ചു. ജില്ലാ സെക്രട്ടറി ചാല സുധാകരൻ, ഡി.സി.സി ജനറൽ സെക്രട്ടറി ആർ ഹരികുമാർ, പാളയം മണ്ഡലം പ്രസിഡന്റ് വി പത്മകുമാർ, ജില്ലാ ഭാരവാഹികൾ ഋഷികേശ്, INTUC യൂണിയൻ സെക്രട്ടറി കെ കണ്ണൻ, ജില്ലാ ഭാരവാഹികൾ ഓട്ടോ യൂണിയൻ തൊഴിലാളി തുടങ്ങിയവർ പങ്കെടുത്തു.

*തൊഴിലാളികളെയും കുടുംബങ്ങളെയും സംരക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പദ്ധതികൾ നടപ്പിലാക്കണം* - അഡ്വ റ്റി ശരത് ചന്ദ്ര പ്രസാദ് Ex.MLA, കെപിസിസി വൈസ് പ്രസിഡന്റ്

*മത്സ്യത്തോഴിലാളി മേഖല എരിതിയിൽ നിന്നും വറുതിയിലേക്ക്‌...*  *കാർഷിക മേഖലയിലെ കുടുംബങ്ങൾ പട്ടിണിയിലേക്ക്...*  *പരമ്പരാഗത വ്യവസായ മേഖലയിലെ തൊഴിലാളികളുടെ ദൈനംദിന ജീവിതം ദുഃസ്സഹമാകുന്നു...*  *അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് അത്താണിയില്ലാതെ ദുരിതത്തിലേക്ക്...*  *ഓട്ടോറിക്ഷാ തൊഴിലാളികളുടെ ജീവിതം സമ്പൂർണ്ണ ലോക്‌ഡൗണിലും പട്ടിണിയിലും...* ഇവരെ കരകയറ്റുവാൻ കേന്ദ്ര സംസ്ഥാന ഗവണ്മെന്റ് അടിയന്തിര പദ്ധതികൾ നടപ്പിലാക്കാൻ തയ്യാറാകണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ റ്റി ശരത്ചന്ദ്ര പ്രസാദ് Ex.MLA ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് കേരളത്തിലെ വില്ലേജ് ഓഫീസുകൾക്ക്‌ മുൻപിലും സർക്കാർ ഓഫീസുകൾക്ക്‌ മുൻപിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കെ.പി.സി.സി) നടത്തിയ കുത്തിയിരുപ്പു സമരം വിവിധ കേന്ദ്രങ്ങളിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മേഖലയിലെ കുടുംബങ്ങളെ രക്ഷിക്കാൻ പദ്ധതികൾ  നടപ്പിലാക്കിയില്ലായെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് കോൺഗ്രസ്സും യു ഡി ഫും നേതൃത്വം നൽകുമെന്ന് ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു. തിരുവനന്തപുരത്തു പാളയം മണ്ഡലത്തിന്റെ കുത്തിയിരുപ്പ് സമരം പബ്...

*കായികതാരം* - ജോൺശെൽവന് - സ്മരണാഞ്ജലി

"മതിവരുവോളം നുകർന്നതില്ല നിൻ സ്നേഹം" -*അഡ്വ റ്റി ശരത്ചന്ദ്ര പ്രസാദ് Ex.MLA* ഞാൻ കണ്ടൊരപൂർവ്വ  ഇണകൾ ഇവർ അതിലൊരുകിളി ഇന്നിതാ പറന്നുപോയി പത്മിനിയെ പാരിതിൽ തനിച്ചാക്കിയിന്നിതാ എന്തെ ശെൽവാ നീ പറന്നകന്നു.... പിരിയാൻ കഴിയാത്തൊരിണപ്പൂക്കളായി പൊരുതി ജീവിതം കരകയറ്റി നിങ്ങൾ പരസ്പരം പിരിയാൻ കഴിയാത്തവരായി പാട്ടും താളവുമായി ജീവിച്ചതല്ലേ നിങ്ങൾ ചേതനയറ്റനിൻ ചാരത്തു തേങ്ങലായി നെഞ്ചകം പൊട്ടിയിരിക്കും കുടുംബത്തെ ഒരു മാത്രയല്ലേ നോക്കാൻ കഴിയുള്ളു- സ്വാന്തനമേകാൻ ഒന്നുരിയാടാനാകില്ല... ആളല്ല ഞാൻ നിങ്ങൾതൻ സ്നേഹമളന്നീടാ-- നാകില്ലെനിക്കതിൻ വ്യാപ്തിയറിയുവാൻ ആഴിതൻ ആഴത്തിൽ ആണ്ടെത്ര ചെന്നാലും അറിയാനാകില്ല ഈ പ്രണയത്തിൻ മാധുര്യം എന്തിനുമേതിനും ശെൽവനെതിരയുന്ന നിൻ ശെൽവിക്ക് നീയല്ലേ കരുതലെന്നും അറിയാതെ ആമനം നിന്നെ തിരഞ്ഞീടിൽ അകതാരിൽ ശക്തിയായി നീ നിറഞ്ഞീടണം ഇനിയുമൊരുപാട് കാതങ്ങൾ താണ്ടുവാൻ നീ നെയ്ത സ്വപ്‌നങ്ങൾ ശാശ്വതമാക്കുവാൻ മനസ്സിലൊരു ശക്തിയായി നീ തന്നെ നിൽക്കണം മറുകരയെത്തുവാൻ "തോണി..." നീയാകണം       *       *       *...

*കായികതാരം* ജോൺ സെൽവന് -- സ്മരണാഞ്ജലി

"മതിവരുവോളം നുകർന്നതില്ല നിൻ സ്നേഹം" -*അഡ്വ റ്റി ശരത്ചന്ദ്ര പ്രസാദ് Ex.MLA* ഞാൻ കണ്ടൊരപൂർവ്വ  ഇണകൾ ഇവർ അതിലൊരുകിളി ഇന്നിതാ പറന്നുപോയി പത്മിനിയെ പാരിതിൽ തനിച്ചാക്കിയിന്നിതാ എന്തെ ശെൽവാ നീ പറന്നകന്നു.... പിരിയാൻ കഴിയാത്തൊരിണപ്പൂക്കളായി പൊരുതി ജീവിതം കരകയറ്റി നിങ്ങൾ പരസ്പരം പിരിയാൻ കഴിയാത്തവരായി പാട്ടും താളവുമായി ജീവിച്ചതല്ലേ നിങ്ങൾ ചേതനയറ്റനിൻ ചാരത്തു തേങ്ങലായി നെഞ്ചകം പൊട്ടിയിരിക്കും കുടുംബത്തെ ഒരു മാത്രയല്ലേ നോക്കാൻ കഴിയുള്ളു- സ്വാന്തനമേകാൻ ഒന്നുരിയാടാനാകില്ല... ആളല്ല ഞാൻ നിങ്ങൾതൻ സ്നേഹമളന്നീടാ-- നാകില്ലെനിക്കതിൻ വ്യാപ്തിയറിയുവാൻ ആഴിതൻ ആഴത്തിൽ ആണ്ടെത്ര ചെന്നാലും അറിയാനാകില്ല ഈ പ്രണയത്തിൻ മാധുര്യം എന്തിനുമേതിനും ശെൽവനെതിരയുന്ന നിൻ ശെൽവിക്ക് നീയല്ലേ കരുതലെന്നും അറിയാതെ ആമനം നിന്നെ തിരഞ്ഞീടിൽ അകതാരിൽ ശക്തിയായി നീ നിറഞ്ഞീടണം ഇനിയുമൊരുപാട് കാതങ്ങൾ താണ്ടുവാൻ നീ നെയ്ത സ്വപ്‌നങ്ങൾ ശാശ്വതമാക്കുവാൻ മനസ്സിലൊരു ശക്തിയായി നീ തന്നെ നിൽക്കണം മറുകരയെത്തുവാൻ "തോണി..." നീയാകണം       *       *      ...

മെഴുകുതിരി തെളിയിക്കലിന്റെ സംസ്ഥാനതല ഉദ്ഘാടനം

പ്രവാസികൾക്ക്  ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ 25000 കേന്ദ്രങ്ങളിലായി മെഴുകുതിരി തെളിയിക്കലിന്റെ സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിക്കുന്നു. എ.ഐ.സി.സി  ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, വർക്കിംഗ് കമ്മിറ്റി അംഗം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ റ്റി ശരത് ചന്ദ്ര പ്രസാദ് Ex.MLA , ജനറൽ സെക്രട്ടറിമാരായ പാലോട് രവി , കെ പി അനിൽ കുമാർ,  മണക്കാട് സുരേഷ്, പഴകുളം മധു എന്നിവർ സമീപം.